(2026 മെയ് 10) പ്രധാന വാർത്തകൾ

വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും: തമിഴക വെട്രി കഴകം (TVK) നേതാവും നടനുമായ സി. ജോസഫ് വിജയ് ഇന്ന് രാവിലെ 10 മണിക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 59 വർഷത്തിനു ശേഷം ദ്രാവിഡ കക്ഷിയുടെ നേതൃത്വത്തിലല്ലാത്ത ഒരു സർക്കാർ തമിഴ്നാട്ടിൽ അധികാരമേറുകയാണ്. സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും. കോൺഗ്രസ് മന്ത്രിസഭയുടെ ഭാഗമാകും

.​ബംഗാളിൽ സുവേന്ദു അധികാരി മുഖ്യമന്ത്രി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി ബിജെപി നേതാവ് സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർ പങ്കെടുത്തു.​

കശ്മീരിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ: കശ്മീരിൽ ലഹരിക്കെതിരെ കൈകോർത്ത് നാലായിരത്തിലേറെ മുസ്ലീം പള്ളികൾ. 100 ദിവസത്തെ ലഹരി വിരുദ്ധ ക്യാമ്പയിനാണ് തുടക്കമായത്.​

കേരളം​മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനമായില്ല: സംസ്ഥാനത്ത് മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ കോൺഗ്രസിന്റെ ഡൽഹി ചർച്ചകളിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. നേതാക്കൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളും പ്രകടനങ്ങളും ചർച്ചയാകുന്നുണ്ട്. ചേരിതിരിഞ്ഞുള്ള പ്രകടനങ്ങൾ ഒഴിവാക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.​

പടയപ്പ വീണ്ടും മാലിന്യ പ്ലാന്റിൽ: മൂന്നാർ കല്ലാർ മാലിന്യ പ്ലാന്റിൽ വീണ്ടുമെത്തി കാട്ടാനയായ പടയപ്പ. പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ആന ഭക്ഷിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.​

അന്താരാഷ്ട്രം​ റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു: 4 വർഷത്തിലേറെയായി നീണ്ടു നിന്ന റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേയ്ക്ക് വെടിനിർത്തൽ നടപ്പിലാക്കാനും യുദ്ധത്തടവുകാരെ കൈമാറാനുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശത്തിന് പിന്നാലെയാണ് പ്രഖ്യാപനം. പുട്ടിൻ അമേരിക്കയ്ക്ക് നന്ദി അറിയിച്ചു.​

യുഎഇക്ക് നേരെ ഇറാൻ ആക്രമണം: യുഎഇക്ക് നേരെ വീണ്ടും ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം. ഫുജൈറയിൽ ഉണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. സമ്മർദ്ദ തന്ത്രങ്ങൾക്ക് വഴങ്ങില്ലെന്ന് യുഎഇ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *