ഇന്ന് രാവിലെ 9 മണിയോടെയാണ് സ്ഥാപനത്തിൽ തീ പടർന്നുപിടിച്ചത്. തൊടുപുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തി ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീപ്പിടുത്തത്തിൽ ഫാക്ടറിയിലെ വിലപിടിപ്പുള്ള യന്ത്രസാമഗ്രികളും കിടക്ക നിർമ്മാണത്തിനായുള്ള അസംസ്കൃത വസ്തുക്കളും പൂർണ്ണമായി കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം.



