ഇലഞ്ഞി: വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ മാനേജ്മെന്റ് അസോസിയേഷന്റെ ഉദ്ഘാടനം സെപ്റ്റംബർ 14ന് സെമിനാർ ഹാളിൽ നടന്നു. പാലാ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ മുകുന്ദൻ പി.ജി.ഉദ്ഘാടനം നിർവഹിച്ചു. ദീപപ്രജ്വലനവും അസോസിയേഷന്റെ ലോഗോ പ്രകാശനവും ചടങ്ങിന്റെ ഭാഗമായി നടന്നു.
വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ നിയമോപദേഷ്ടാവ് ഡോ. എബ്രഹാം ചെറ്റിശ്ശേരി അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് വിഭാഗം മേധാവി മനു വർമ്മ സ്വാഗതം ആശംസിച്ചു. എസ്ജെസിഇടി, പാലായിലെ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി പ്രൊഫ. ഡോ. പയസ് തോമസ് മുഖ്യപ്രഭാഷണം നടത്തി.
വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് ടോം പാലാ മാനേജ്മെന്റ് അസോസിയേഷൻ മുൻ പ്രസിഡന്റ് **കേണൽ കെ.വി.എൻ. ആചാരി, സെക്രട്ടറി ലിസൺ മാത്യു കുര്യാത്ത്, മുൻ പ്രസിഡന്റ് ,ഷാജി ഓസ്റ്റിൻ,എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് മാനേജ്മെന്റ് അസോസിയേഷനെക്കുറിച്ചുള്ള വിദഗ്ധ പ്രഭാഷണവും നടന്നു. ബി.ബി.എ. അസോസിയേഷൻ സെക്രട്ടറി റിന്റോ ബിജു നന്ദി രേഖപ്പെടുത്തി. ദേശീയഗാനത്തോടെയാണ് ചടങ്ങ് സമാപിച്ചത്.



