കോട്ടയം :MC റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ CPIM മുൻ മുടവൂർ ബ്രാഞ്ച് സെക്രട്ടറിയും മുൻ DYFI നേതാവുമായ #എബി_തങ്കച്ചൻ മരണപ്പെട്ടു.

കോട്ടയം :MC റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ CPIM മുൻ മുടവൂർ ബ്രാഞ്ച് സെക്രട്ടറിയും മുൻ DYFI നേതാവുമായ #എബി_തങ്കച്ചൻ മരണപ്പെട്ടു. മുവാറ്റുപുഴ KSEB യിൽ തത്കാലികമായ് അസി:എഞ്ചിനീയർ ജോലി ചെയ്തു വരിക ആയിരുന്നു. എബിയുടെ അമ്മയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം കുറവിലങ്ങാടിനും പട്ടിത്താനത്തിനും ഇടയിൽ വെമ്പള്ളി വടക്കേ കവലയിൽ വെച്ചായിരുന്നു അപകടം.കോട്ടയം ഭാഗത്തേക്ക്‌ ഇവർ സഞ്ചരിച്ച കാറും മുവാറ്റുപുഴ ഭാഗത്തേക്ക്‌ വന്ന കണ്ടെയ്നർ ലോറിയും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.നാട്ടുകാരും കുറവിലങ്ങാട് പോലീസും ചേർന്ന് കാർ വെട്ടി പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഉടനെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും എബി മരണപ്പെട്ടു.കണ്ടെയ്നർ ലോറി ഡ്രൈവറുടെ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും ആണ് അപകടത്തിന് കാരണം എന്ന് ദൃക് സാക്ഷികൾ പറയുന്നു. അപകടം ഉണ്ടായ ഉടൻ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Categories
Recent Posts
Tags