കിളിമാനൂരിൽ ഓട്ടോ ടൂറിസ്റ്റ് ബസിലിടിച്ച് നവവരനുൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യ

കിളിമാനൂർ: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ടൂറിസ്റ്റ് ബസിലിടിച്ച് നവവരനുൾപ്പെടെ രണ്ടുപേർ മരിച്ചു. കിളിമാനൂർ മഹാദേവേശ്വരം ചെവളക്കോണം വിളയിൽ വീട്ടിൽ ബിബിൻ ബാബു (25), സുഹൃത്ത് ചെവളക്കോണം വിളയിൽ വീട്ടിൽ ശ്രീജിത്ത് (33) എന്നിവരാണ് മരിച്ചത്.
സംസ്ഥാന പാതയിൽ കുറവൻകുഴിക്ക് സമീപം ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. വയ്യാറ്റിൻകര ഭാഗത്തുനിന്ന് കിളിമാനൂർ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് എതിർദിശയിൽ എത്തിയ ടൂറിസ്റ്റ് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു. ശ്രീജിത്തായിരുന്നു വാഹനം ഓടിച്ചിരുന്നത്.
ഓട്ടോയിലുണ്ടായിരുന്ന സുഹൃത്ത് അനന്തന് (20) അപകടത്തിൽ പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദേശത്തായിരുന്ന ബിബിൻ ബാബു വിവാഹത്തിനായി അടുത്തിടെയാണ് നാട്ടിലെത്തിയത്. കഴിഞ്ഞമാസം 30-നായിരുന്നു ബിബിൻ്റെ വിവാഹം. ഭാര്യ: സുറുമി. പിതാവ്: ബാബു. സഹോദരൻ: ബിഥുൻ ബാബു.പഴയകുന്നുമ്മേൽ സഹകരണ ബാങ്കിലെ ജീവനക്കാരനാണ്. അമ്മ: ഷീല മഠത്തിൽകുന്ന് അങ്കണവാടിയിലെ ആയയാണ്.തുളസിയാണ് ശ്രീജിത്തിന്റെ അച്ഛൻ. അമ്മ: ശ്രീലത. ഭാര്യ: ഗായത്രി. മകൻ: ഇവാൻ ശ്രീജിത്. സഹോദരൻ: രഞ്ജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *

Categories
Recent Posts
Tags