ആലുവയിൽ ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം

ആലുവയിൽ ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം : 3 പേരുടെ നില ഗുരുതരം…
എറണാകുളം ആലുവ എടത്തലയില്‍ സ്വകാര്യ ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് വൻ അപകടം.
35 യാത്രക്കാര്‍ക്ക് പരിക്ക്. 3 പേരുടെ നില ഗുരുതരം. ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്.
ആലുവയില്‍ നിന്നും പുക്കാട്ടുപടി ഭാഗത്തേക്ക് പോവുകയായിരുന്ന സെന്റ് തോമസ് ബസ്സും ആലുവ ഭാഗത്തേക്ക് വരികയായിരുന്നു ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്.
ലോറിയുടെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Categories
Recent Posts
Tags