- മഴ മുന്നറിയിപ്പ്: ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദത്തിന് സാധ്യതയുള്ളതിനാൽ കേരളത്തിൽ കനത്ത മഴ തുടരും. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
- കൊച്ചിയിൽ കാൽപന്താവേശം: ഇന്ത്യ ഓള് സ്റ്റാര്സ് ഇലവനും ബ്രസീല് ലെജന്ഡ്സും തമ്മിലുള്ള പ്രദർശന ഫുട്ബോൾ പോരാട്ടം ഇന്ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. ഇതിഹാസ താരം റൊണാൾഡീഞ്ഞോ കൊച്ചിയിലെത്തിയിട്ടുണ്ട്. വൈകിട്ട് 7.30നാണ് മത്സരം. നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
- പൊലീസുകാർക്ക് നിർബന്ധിത അവധി: സംസ്ഥാനത്തെ എസ്എച്ച്ഒ ഉൾപ്പെടെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദേശം നൽകി. സ്റ്റേഷൻ പ്രവർത്തനങ്ങൾ തടസ്സപ്പെടാത്ത രീതിയിലായിരിക്കണം അവധി ക്രമീകരിക്കേണ്ടത്.
- കെഎസ്ആർടിസിക്ക് ബസ് വാങ്ങാൻ സംഭാവന: സാമ്പത്തിക പ്രതിസന്ധിക്കിടെ കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങാനായി ഒരു സ്വകാര്യ വ്യക്തി നൽകിയ 40 ലക്ഷം രൂപ മുഖ്യമന്ത്രി ഏറ്റുവാങ്ങി.
- സ്പോർട്സ് കൗൺസിലിൽ വിജിലൻസ് റെയ്ഡ്: സംസ്ഥാന വ്യാപകമായി സ്പോർട്സ് കൗൺസിൽ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ് നടക്കുന്നു. ഫണ്ട് തട്ടിപ്പും കായിക ഉപകരണങ്ങൾ വാങ്ങിയതിലെ ക്രമക്കേടുമാണ് പ്രധാനമായും അന്വേഷിക്കുന്നത്.
- പുതിയ സമസ്ത ജനറൽ സെക്രട്ടറി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്ലിയാരെ തിരഞ്ഞെടുത്തു.



