ദേവമാതാ ആശുപത്രിയിലെ റോബോട്ടിക് ശസ്ത്രക്രിയ സൗകര്യം മന്ത്രി നാടിന് സമർപ്പിച്ചു.സർക്കാർ ആശുപത്രികളിലും റോബോട്ടിക് ശസ്ത്രക്രിയ ആരംഭിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

കൂത്താട്ടുകുളം: ദേവമാതാ ആശുപത്രിയിൽ റോബോട്ടിന്റെ സഹായത്തോടെയുള്ള കാൽമുട്ട് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ സൗകര്യം മന്ത്രി കെ. മുരളീധരൻ നാടിന് സമർപ്പിച്ചു. ജോൺസൺ ആന്റ് ജോൺസൺ കമ്പിനിയുടെ വേലീസ് നാലാംതലമുറ റോബോട്ടാണ് ദേവമാതാ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.
റോബോട്ടിക് ശസ്ത്രക്രിയ സൗകര്യം സർക്കാർ ആശുപത്രികളിലും ആരംഭിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. സർക്കാരും സ്വകാര്യ മേഖലയും ഒരുമിച്ച് ആരോഗ്യരംഗം പരിപോഷിപ്പിക്കണം. പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ ആരോഗ്യവകുപ്പിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് വകുപ്പ് മുന്നേറ്റം നടത്തുന്നത്. ദേവമാതാ ആശുപത്രി ക്രൈസ്തവ സഭാസമൂഹത്തിന്റെ നേതൃത്വത്തിൽ നടത്തുന്നതിനാൽ സർക്കാർ ആശുപത്രിയുടെ പ്രയോജനം നാടിന് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഫണ്ട് ഉറപ്പാക്കിയിട്ട് മാത്രമേ നിർമ്മാണ ഉദ്ഘാടനങ്ങളുണ്ടാകൂവെന്നും തിരക്കിട്ട് കല്ലിടുന്ന പരിപാടിയില്ലെന്നും സേവനം ഉറപ്പാക്കി മാത്രമേ കേന്ദ്രങ്ങൾ തുറന്നുനൽകൂവെന്നും മന്ത്രി പറഞ്ഞു. ചില വൻകിട സ്വകാര്യ ആശുപത്രികളുടെ ഉടമസ്ഥത നേടി ഒരു അമേരിക്കൻ കമ്പിനി ആരോഗ്യരംഗത്ത് ടാർജറ്റ് തികയ്ക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നതായും മന്ത്രി പറഞ്ഞു.
റോബോട്ടിക് സൗകര്യത്തിലൂടെ കൂടുതൽ മികവുറ്റ ചികിത്സ ദേവമാതാ ആശുപത്രിക്ക് സമ്മാനിക്കാനാകുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
ആരാധന സന്യാസിനി സമൂഹം പാലാ ക്രിസ്തുരാജ് പ്രവിശ്യ പ്രൊവിൻഷ്യാൾ സിസ്റ്റർ മരീന ഞാറക്കാട്ടിൽ, കൂത്താട്ടുകുളം നഗരസഭ ചെയർമാൻ റെജി ജോൺ, ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ റോസ്മിൻ പഴയകരി, മെഡിക്കൽ സൂപ്രണ്ട് ഡോ. വിനോദ് സെബാസ്റ്റ്യൻ, തിരുക്കുടുംബം ഫൊറോന വികാരി ഫാ. ജയിംസ് കുടിലിൽ, ആശുപത്രി ചാപ്ലൈൻ ഫാ. കുര്യാക്കോസ് നരിതൂക്കിൽ, കൂത്താട്ടുകുളം ശ്രീധരീയം ഗ്രൂപ്പ് വൈസ് ചെയർമാൻ ഹരി എൻ. നമ്പൂതിരി, കൗൺസിലർമാരായ സലീമ മനോജ്, സണ്ണി കുര്യാക്കോസ്, കൂത്താട്ടുകുളം പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബൻ വർഗീസ്, ഓർത്തോപീഡിക് സർജറി വിഭാഗം മേധാവി ഡോ. അനിൽ ജോൺ, ദേവമാതാ സ്‌കൂൾ ഓഫ് നഴ്‌സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ റിൻസി കപ്പിലുമാക്കൽ, ആശുപത്രി ഓപ്പറേഷൻസ് അന്റ് പേഷ്യന്റ് റിലേഷൻസ് ഓഫീസർ ബെന്നി കോച്ചേരി എന്നിവർ പ്രസംഗിച്ചു.
ജനപ്രതിനിധികളും പൗരപ്രമുഖരുമടക്കം ഒട്ടേറപ്പേർ ഉദ്ഘാടനസമ്മേളനത്തിൽ പങ്കെടുത്തു.
ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ റോസ്മിൻ പഴയകരി, നഴ്‌സിംഗ് സൂപ്രണ്ട് സിസ്റ്റർ അനറ്റ് കട്ടിപറമ്പിൽ, ഓർത്തോപീഡിക് വിഭാഗം മേധാവി ഡോ. അനിൽ ജോൺ, ഡോ. ജിജോ പോൾ, ഡോ. സെസിൽ കെ. എൽദോസ് , പിആർഒ ലാൽസൺ ജെ. പുതുമനത്തൊട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ പൂർത്തീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Categories
Recent Posts
Tags