പിറവം വള്ളംകളി ഒക്ടോബർ 17 ന്

പിറവം വള്ളംകളി ഒക്ടോബർ 17 ന്

ചരിത്രപ്രസിദ്ധമായ CBL പിറവം വള്ളംകളി മത്സരം ഒക്ടോബർ 17 ന് 2 മണിക്ക് മൂവാറ്റുപുഴയാറിൽ നടക്കും. വള്ളംകളിയുടെ നടത്തിപ്പിനായി വിപുലമായ സംഘാടകസമിതി പിറവത്ത് IB യിൽ വെച്ച് ചേർന്ന യോഗത്തിൽ രൂപീകരിച്ചു. പിറവം
വള്ളംകളിയെ കൂടുതൽ ജനകീയവും ആവേശകരുമായി വേദിയാക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. പിറവം നഗരസഭ ചെയർമാൻ KR പ്രദീപ് കുമാർ സ്വാഗതസംഘം ഭാരവാഹികളുടെ പേരു വിവരങ്ങൾ യോഗത്തിൽ പ്രഖ്യാപിച്ചു. പ്രാദേശിക വള്ളം കളിക്കാരെ പരമാവധി ഉൾപ്പെടുത്തി പിറവത്തിന്റെ വള്ളംകളി പാരമ്പര്യം നിലനിർത്തുന്നതിന്റെ ഭാഗമായി പ്രാദേശിക വള്ളംകളിക്ക് കൂടുതൽ പ്രോത്സാഹനം കൊടുക്കുവാനും യോഗത്തിൽ തീരുമാനമെടുത്തു.യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെജി രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാരായ ജയ സോമൻ, നെവിൻ ജോർജ്, കൂത്താട്ടുകുളം നഗരസഭ ചെയർമാൻ റെജി ജോൺ, മണീട് പഞ്ചായത്ത് പ്രസിഡന്റ് ഷിജി ബിജു, നഗരസഭ വൈസ് ചെയർമാൻ അന്നമ്മ ഡോമി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വിൽസൺ കെ ജോൺ,ജോണി അരീക്കാട്ടിൽ, രാജു പാണാലിക്കൽ , CK പ്രകാശ്, ഉണ്ണി വല്ലയിൽ, ജൂലി സാബു, അരുൺ കല്ലറക്കൽ, ജയ്സൺ പുളിക്കൽ, തോമസ് മല്ലിപ്പുറം,
RDO വി ഇ അബ്ബാസ്,, DYSP ബാബു കുട്ടൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അജീഷ് കുമാർ, ഫയർ ഫോഴ്സ്,മറ്റു വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തുഴകളുടെ താളവും വള്ളപ്പാട്ടിന്റെ ഈണവും പുഴയുടെ ഓളപ്പരപ്പും ഒന്നിക്കുന്ന പിറവം വള്ളംകളി മറ്റു വള്ളംകളി മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒഴുക്കിനെതിരെ തുഴയുന്ന കേരളത്തിലെ ഏക വള്ളംകളി എന്ന പ്രത്യേകത കൂടിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Categories
Recent Posts
Tags