മണ്ണയ്ക്കനാട് ഹോളിക്രോസ് പള്ളിയിൽ തിരുനാൾ.

വിശുദ്ധ കുരിശിന്റെയും വിശുദ്ധ കൊച്ചുത്രേസ്യയുടെയും തിരുനാൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 4 വരെ

മണ്ണയ്ക്കനാട്: മണ്ണയ്ക്കനാട് ഹോളിക്രോസ് റോമൻ കത്തോലിക്കാ പള്ളിയിൽ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെയും സഹമധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും സംയുക്ത തിരുനാൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 4 വരെ വിവിധ ആത്മീയ പരിപാടികളോടെ നടക്കും.

തിരുനാളിനോടനുബന്ധിച്ച് ദിവസവും വിശുദ്ധ കുർബാന, നൊവേന, ജപമാല, ആരാധന, വചനപ്രഘോഷണം തുടങ്ങിയ വിവിധ ആത്മീയ ശുശ്രൂഷകൾ നടക്കും. വിവിധ ദിവസങ്ങളിൽ വൈദികരും സന്യാസിനികളും നേതൃത്വം നൽകുന്ന പ്രത്യേക തിരുക്കർമ്മങ്ങളും ഉണ്ടായിരിക്കും.

സെപ്റ്റംബർ 24ന് വൈകുന്നേരം 5.30ന് ജപമാലയും 6ന് തിരുനാൾ കൊടിയേറ്റും നടക്കും. വികാരി ഫാ.തോമസ് പഴവക്കാട്ടിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. തുടർന്ന് വിശുദ്ധ കുർബാനയും നാവേനയും മറ്റ് തിരുക്കർമ്മങ്ങളും നടക്കും. ഫാ. അനിൽ തൊണ്ടമ്പള്ളിയിൽ (MSF S കുര്യനാട് )സഹകാർമ്മികത്വം വഹിക്കും.

സെപ്റ്റംബർ 25 മുതൽ 27 വരെ വൈകുന്നേരങ്ങളിൽ വിശുദ്ധ കുർബാനയും വിശുദ്ധ കുരിശിന്റെ നൊവേനയും നടക്കും. സെപ്റ്റംബർ 28, 29, 30 ധ്യാന ദിനങ്ങളാണ്.
പാമ്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രത്തിലെ ഫാ. നോബിൾ തോട്ടം HGN ധ്യാനം നയിക്കും. വൈകുന്നേരം 6 മണി മുതൽ 8 മണിവരെയാണ് ധ്യാനം.

ഒക്ടോബർ 1 പരേത സ്മരണാദിനം.വൈകുന്നേരം 6 മണിക്ക് മണർകാട് സെന്റ് മേരീസ് പള്ളി വികാരി ഫാ. ആൽബർട്ട് കുംബ്ലോലിൽ ദിവ്യബലി അർപ്പിയ്ക്കും. തുടർന്ന്
സിമിത്തേരി പ്രദക്ഷിണം.

ഒക്ടോബർ 2 ന് വിജയപുരം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടർ അനസ് പോൾ മുഖ്യ കാർമ്മികനായി ദിവ്യബലി അർപ്പിയ്ക്കും.
തിരുക്കർമ്മങ്ങൾക്കു ശേഷം കലാസന്ധ്യ – അവതരണം ഹോളിക്രോസ് കമ്മ്യൂണിക്കേഷൻസ്.

ഒക്ടോബർ 3ന് വൈകുന്നേരം 5 മണിക്ക് ജപമാലയോടെ ആത്മിയ ശുശ്രൂഷകൾ ആരംഭിയ്ക്കും. 5.30 ന് ദിവ്യബലിയും വചന പ്രഘോഷണവും നാഗമ്പടം സെന്റ്. ആന്റണീസ് തീർത്ഥാടന കേന്ദ്രം റെക്ടർ റവ. ഡോ.സെബാസ്റ്റ്യൻ പൂവത്തിങ്കൽ നിർവ്വഹിക്കും.

തുടർന്ന് മധുരം കാട് പന്തലിലേക്ക് പ്രദക്ഷിണം.

തിരികെ ദൈവാലയത്തിലെത്തിയതിനു ശേഷം തിരുശേഷിപ്പ് വണക്കവും ചെണ്ട, ബാന്റ് ഫ്യൂഷൻ, ആകാശവിസ്മയം എന്നിവ നടക്കും.

തിരുനാൾ സമാപന ദിനമായ ഒക്ടോബർ 4ന് രാവിലെ 10ന് പ്രധാന തിരുക്കർമ്മങ്ങൾ ആരംഭിയ്ക്കും. കൊച്ചി ഫാത്തിമ ആശുപത്രി ഡയറക്ടർ ഫാ.ജോസഫ് സിജു പാലിയേത്തറ, കൊച്ചി മൈനർ സെമിനാരി റെക്ടർ ഫാ.ആന്റണി തയ് വീട്ടിൽ എന്നിവർ മുഖ്യ കാർമ്മികരാകും.

തിരുശേഷിപ്പ് ചുംബനത്തിനു ശേഷം നേർച്ചസദ്യയും തുടർന്ന് കൊടിയിറക്ക് കർമ്മത്തോടെ തിരുനാൾ സമാപനമാവും.

തിരുനാൾ ദിനങ്ങളിൽ മുടി, കഴുന്ന്, എന്നിവ എഴുന്നള്ളിക്കുന്നതിന് സൗകര്യമുണ്ടായിരിക്കുമന്നും ജാതിമത ഭേദമന്യേ എല്ലാ വിശ്വാസികളും ഭക്തജനങ്ങളും തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. തോമസ് പഴവക്കാട്ടിൽ, സെക്രട്ടറി വിജയ് ബാബു, ജനറൽ കൺവീനർ മാക്സ് വെൽ മാർട്ടിൻ, സാമ്പത്തിക സമിതി സെക്രട്ടറി ബിജു ചൂളാനിക്കൽ എന്നിവർ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Categories
Recent Posts
Tags