പാമ്പാക്കുട: വീടിനടുത്തുള്ള റബർ തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചെൽപ്പെട്ടി പനങ്ങാട്ട് മുരളിയുടെയും രാധാമണിയുടെയും മകൻ വിഷ്ണു മുരളി (33) ആണ് മരിച്ചത്.
വിഷ്ണുവിന്റെ വീടിന് നൂറ് മീറ്ററോളം അകലെയുള്ള റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ പൊള്ളലേറ്റതിന്റെ പാടുകൾ ഉള്ളതായി പരിശോധനയിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കടുത്ത ചൂടിനെ തുടർന്ന് സൂര്യാഘാതമേറ്റതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടാതെ, വിഷ്ണുവിന് നേരത്തെ തന്നെ ചില ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
സംസ്കാരം: (04/05/2026) തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ നടക്കും



