കൂത്താട്ടുകുളം: ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങിയ പാലക്കാട് കൊല്ലങ്കോട് വടവന്നൂർ സ്വദേശികളായ 19 അംഗ സംഘത്തിന്റെ വാഹനം നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് 9 പേർക്ക് പരുക്കേറ്റു. കൂത്താട്ടുകുളം മംഗലത്തുതാഴത്തിന് സമീപമുള്ള ഇലക്ട്രിക് പോസ്റ്റിലാണ് ഇടിച്ചത്. ഇന്നലെ വൈകിട്ട് ആറേകാലോടെയാണ് അപകടമുണ്ടായത്.
പരുക്കേറ്റവരെ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മജ് (9), ശ്രീഹരി (7), സുരേഷ് (45), ഭവാനി (74), ബാലകൃഷ്ണൻ (78), കാർത്തികേയൻ (42), സി. ബാലകൃഷ്ണൻ (73), ശശിധരൻ (69), രാജൻ (74) എന്നിവരാണ് ചികിത്സയിലുള്ളത്.
English Summary:
A vehicle carrying a 19-member group of Sabarimala pilgrims from Vadavannur, Palakkad, lost control and crashed into an electric post near Mangalathazham in Koothattukulam around 6:15 PM yesterday. Nine people, ranging in age from 7 to 78, sustained injuries and were admitted to Deva Matha Hospital in Koothattukulam.
Let me know if you would like this reformatted into a shorter social media caption or a specific news poster layout.



