ആന്ധ്രാപ്രദേശിലെ സർക്കാർ സ്കൂളിൽ പഠിക്കുന്ന 14കാരിയായ കന്ദുല ജെസ്സി ‘മിഷൻ ശക്തിസാറ്റ്’ എന്ന ആഗോള ചാന്ദ്ര ഉപഗ്രഹ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഒരു സാധാരണ തടിപ്പണിക്കാരന്റെ മകളായ ജെസ്സി, ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാർത്ഥിനികളിൽ ഒരാളാണ്. ആന്ധ്രാപ്രദേശിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാർത്ഥിനിയുമാണ്.
108 രാജ്യങ്ങളിൽ നിന്നായി ഏകദേശം 12,000 പെൺകുട്ടികൾ പങ്കെടുത്ത പദ്ധതിയിലാണ് ജെസ്സി ഇടം നേടിയത്. ശാസ്ത്രജ്ഞരോടൊപ്പം സാറ്റലൈറ്റ് ഡിസൈൻ, പേലോഡ് വികസനം, മിഷൻ ഓപ്പറേഷൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നേടുകയാണ് പദ്ധതിയുടെ ഭാഗം.
സാമ്പത്തിക പരിമിതികൾക്കിടയിലും ശാസ്ത്രത്തോടുള്ള താൽപര്യവും കഠിനാധ്വാനവും കൊണ്ട് ബഹിരാകാശ മേഖലയിലേക്ക് ചുവടുവെക്കുന്ന ജെസ്സിയുടെ കഥ ശ്രദ്ധേയമാണ്.



