ആലുവയിൽ ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം : 3 പേരുടെ നില ഗുരുതരം…
എറണാകുളം ആലുവ എടത്തലയില്‍ സ്വകാര്യ ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് വൻ അപകടം.
35 യാത്രക്കാര്‍ക്ക് പരിക്ക്. 3 പേരുടെ നില ഗുരുതരം. ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്.
ആലുവയില്‍ നിന്നും പുക്കാട്ടുപടി ഭാഗത്തേക്ക് പോവുകയായിരുന്ന സെന്റ് തോമസ് ബസ്സും ആലുവ ഭാഗത്തേക്ക് വരികയായിരുന്നു ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്.
ലോറിയുടെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.



