കൂത്താട്ടുകുളം നഗരസഭ അറിയിപ്പ്
🛑 ഗതാഗത പരിഷ്കരണം കർശനമാക്കുന്നു
സെപ്റ്റംബർ 15 (ചൊവ്വാഴ്ച) മുതൽ
നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നു.
🚌 ബസുകളുടെ പുതിയ റൂട്ട് ക്രമീകരണം:
പാല, കോട്ടയം ഭാഗങ്ങളിൽ നിന്നും, എറണാകുളം (ഇടയാർ, വടകര വഴി) ഭാഗത്തുനിന്നും വരുന്ന KSRTC ഓർഡിനറി ബസുകളും സ്വകാര്യ ബസുകളും താഴെ പറയുന്ന റൂട്ട് നിർബന്ധമായും പാലിക്കേണ്ടതാണ്:
- വില്ലേജ് ഓഫീസിന് മുൻവശത്തുള്ള ബസ് ബേ (യാത്രക്കാരെ കയറ്റാനും ഇറക്കാനും) ➡️
- ഗവൺമെന്റ് ആശുപത്രിക്ക് മുൻവശം ➡️
- ആശ്വതി ജംഗ്ഷൻ ➡️
- സ്വകാര്യ ബസ് സ്റ്റാൻഡ്
🅿️ പുതിയ പാർക്കിംഗ് സൗകര്യം (Pay & Park): - വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാൻ പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ പിൻവശത്ത് പുതിയ Pay & Park സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കുക.
👮 കർശന പരിശോധന: - ട്രാഫിക് പരിഷ്കരണങ്ങൾ കർശനമായി നടപ്പാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും ഹോം ഗാർഡുകളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
🤝 യാത്രക്കാർ, ബസ് ജീവനക്കാർ, വ്യാപാരികൾ, വാഹന ഉടമകൾ എന്നിവരുടെ പൂർണ്ണ സഹകരണം നഗരസഭ അഭ്യർത്ഥിക്കുന്നു.
📞 കൂടുതൽ വിവരങ്ങൾക്കും പരാതികൾക്കും ബന്ധപ്പെടുക:
9447001996 | 9446801601 | 8848807150



