ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന് ഭരണത്തുടർച്ചയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. വിജയ് നേതൃത്വം നൽകുന്ന ടിവികെ ഇത്തവണ വലിയ ശക്തിയായി മാറില്ല. പ്രതിപക്ഷ സഖ്യമായ അണ്ണാ ഡിഎംകെ സഖ്യത്തിന് ഈ തെരഞ്ഞെടുപ്പിലും വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്ന് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു.



