മരം ബ്ലോക്ക് പഞ്ചായത്ത് മുറിച്ചുമാറ്റി

ആരോഗ്യ കേന്ദ്രം ക്വാർട്ടേഴ്സിന് ഭീഷണിയായ മരം ബ്ലോക്ക് പഞ്ചായത്ത് മുറിച്ചുമാറ്റി
​പാമ്പാക്കുട: പാമ്പാക്കുട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ ക്വാർട്ടേഴ്സിന് ഭീഷണിയായി നിന്നിരുന്ന കൂറ്റൻ മരം ബ്ലോക്ക് പഞ്ചായത്തിന്റെ അടിയന്തര ഇടപെടലിനെ തുടർന്ന് മുറിച്ചുമാറ്റി. ഏതു നിമിഷവും കെട്ടിടത്തിന് മുകളിലേക്ക് കടപുഴകി വീഴാൻ സാധ്യതയുള്ള നിലയിലായിരുന്നു മരം നിന്നിരുന്നത്.
​ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ മരം ക്വാർട്ടേഴ്സിന് മുകളിലേക്ക് വീഴുമെന്ന ആശങ്കയിലായിരുന്നു ഇവിടെ താമസിക്കുന്ന ജീവനക്കാർ. ഈ അപകടസാധ്യത കണക്കിലെടുത്താണ് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് അധികൃതർ അതിവേഗം വിഷയത്തിൽ ഇടപെട്ടത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെവിൻ ജോർജിന്റെ നേതൃത്വത്തിലാണ് മരം അടിയന്തരമായി മുറിച്ചു മാറ്റാനുള്ള നടപടികൾ സ്വീകരിച്ചത്. സമയബന്ധിതമായ ഈ ഇടപെടൽ വലിയൊരു അപകടമാണ് ഒഴിവാക്കിയതെന്നും, ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞുവെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *