സൗദി അറേബ്യയിലെ മക്കയിൽ തീപിടിത്തം മൂലം ഉണ്ടായ പുക ശ്വസിച്ച് മലയാളി ഉൾപ്പെടെ മൂന്ന് പേർ മരണമടഞ്ഞു. കാസർകോഡ് സ്വദ്ദേശി പിപി മുഹമ്മദ് കുഞ്ഞിയാണ് മരിച്ച മലയാളി. മക്കയിലെ അസീസിയ ഉമ്മുൽ ഖുറ യൂണിവേഴ്സിറ്റിക്ക് സമീപം ഇവർ താമസിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇദ്ദേഹത്തിന്റെ കുടെ റുമിൽ ഉണ്ടായിരുന്ന ബംഗ്ലാദ്ദേശ് സ്വദ്ദേശികളായ രണ്ട് പേരാണ് മരണമടഞ്ഞ മറ്റുള്ളവർ. മൂന്ന് പേരുടെയും മൃതദേഹങ്ങൾ മക്ക നൂർ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും.



