വിഡി സതീശനെ മുഖ്യമന്ത്രി ആക്കാൻ തത്വത്തിൽ പ്രസിഡന്റ് ഖർഖേ ഉൾപ്പെടെ തീരുമാനം എടുത്തു. അവസാന അനുമതി സോണിയ ഗാന്ധി നൽകിയാൽ ഇക്കാര്യം പ്രഖ്യാപിക്കും

വിഡി സതീശനെ മുഖ്യമന്ത്രി ആക്കാൻ തത്വത്തിൽ പ്രസിഡന്റ് ഖർഖേ ഉൾപ്പെടെ തീരുമാനം എടുത്തു. അവസാന അനുമതി സോണിയ ഗാന്ധി നൽകിയാൽ ഇക്കാര്യം പ്രഖ്യാപിക്കും.

രമേശ്‌ ചെന്നിത്തലയ്ക്ക് ക്യാബിനെറ്റിൽ ഏറ്റവും പ്രാധാന്യമുള്ള വകുപ്പ് നൽകും. മറ്റു അധിക ചുമതലയും. എന്നാൽ കെ സി വേണുഗോപാലിനെയും, രമേശ്‌ ചെന്നിത്തലയെയും ഒപ്പം നേരത്തെ അനുനയിപ്പിച്ച കെ സുധാകരന്റെ പ്രതിനിധിയെയും സംബന്ധിച്ച തീരുമാനം അല്പം വൈകി കൈകൊള്ളും എന്നാണ് നിലവിലെ തീരുമാനം.

രാഹുൽ ഗാന്ധിക്ക് ലഭിച്ച ഇമെയിൽ, ഫാക്സ് സന്ദേശങ്ങളും, ഏല്പിച്ച സ്വകാര്യ ഏജൻസികളും ഗ്രൗണ്ട് സീറോയിൽ നിന്നും നൽകിയ വിവരങ്ങൾ രാഹുൽ ഗാന്ധി സോണിയ ഗാന്ധിയെ അറിയിച്ചു എന്നാണ് വിവരം. അതിന്റെ അടിസ്ഥാനത്തിൽ നിന്നാണ് പ്രത്യേക നിരീക്ഷകരായ അജയ് മാക്കന്റെ സംഘത്തെ തള്ളി തീരുമാനം എടുത്തത്. എന്നാൽ നിലവിലുള്ള കോൺഗ്രസ്സ് മുഖ്യന്ത്രിമാരുടെയും, (കർണ്ണടകയിൽ നിന്നുൾപ്പെടെ) ഭൂരിപക്ഷം PCC അദ്ധ്യക്ഷന്മാരുടെയും പിന്തുണ കെ സി വേണുഗോപാലിനു ആയിരുന്നു എന്നതാണ് തീരുമാനം വൈകിപ്പിച്ചത്.

പ്രത്യേക സംഘം നൽകിയത് കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി ആക്കണം എന്ന് ശുപാർശ. അതിനു AICC അംഗീകാരം നൽകുകയും ചെയ്തു എന്നാൽ കോൺഗ്രസ്സ് പ്രചരണം ഉൾപ്പെടെ ഏൽപ്പിച്ച സ്വകാര്യ ഏജൻസികളുടെയും, സ്വകാര്യ രഹസ്യന്വേഷണ ഏജൻസികളുടെയും ഏറ്റവും ഒടുവിലെ റിപ്പോർട്ടാണ് തീരുമാനം മാറ്റാൻ പ്രേരിപ്പിച്ചത്.

സംസ്ഥാനത്തെ MLA മാരുടെ ഭൂരിപക്ഷ പിന്തുണ ഇല്ലാത്ത വിഡി സതീശനേ മുഖ്യമന്ത്രി ആക്കാൻ തീരുമാനിച്ചതിൽ മുസ്ലീം ലീഗിനും നിർണ്ണായക പങ്കുണ്ട് എന്ന് വ്യക്തമായി അഥവാ മുസ്ലീം ലീഗ് നിർണ്ണായ ശക്തിയായി. മറ്റുള്ളവരുടെ ആവശ്യങ്ങളിലാണ് ഇപ്പോൾ ചർച്ച നടക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *