പാലക്കുഴ: കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി സഹായം തേടുന്ന അഭിനവിന് കൈത്താങ്ങാകാൻ അഖില കേരള വടംവലി മത്സരം സംഘടിപ്പിക്കുന്നു. ജനശക്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് മത്സരം നടത്തുന്നത്.
സെപ്റ്റംബർ 20ന് പാലക്കുഴയിലാണ് മത്സരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വടംവലി ടീമുകളെ പങ്കെടുപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അഭിനവിന്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയും തുടർചികിത്സയും ഉൾപ്പെടെയുള്ള ചെലവുകൾക്കായി വലിയൊരു തുകയാണ് ആവശ്യമായി വരുന്നത്. വിവിധ സഹായ പ്രവർത്തനങ്ങളിലൂടെ ഇതിനകം 14 ലക്ഷം രൂപ സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ചികിത്സയ്ക്കാവശ്യമായ തുക പൂർണ്ണമായി കണ്ടെത്താൻ ഇനിയും 8 ലക്ഷം രൂപ കൂടി സമാഹരിക്കേണ്ടതുണ്ട്.
ഈ സാഹചര്യത്തിലാണ് ചികിത്സാ സഹായത്തിന്റെ ഭാഗമായി ജനശക്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വടംവലി മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം അഭിനവിന്റെ ചികിത്സാ സഹായത്തിനായി വിനിയോഗിക്കും.



