കാക്കനാട് ആസിഡ് ടാങ്കർ അപകടത്തിൽപ്പെട്ടു; സീപോർട്ട് – എയർപോർട്ട് റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

കാക്കനാട്: സീപോർട്ട്-എയർപോർട്ട് റോഡിൽ ആസിഡ് കയറ്റിവന്ന ടാങ്കർ ലോറി അപകടത്തിൽപ്പെട്ടതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെ കാക്കനാട് കലക്ടറേറ്റ് സിഗ്നൽ ജംഗ്ഷനിലാണ് അപകടമുണ്ടായത്.
ചെന്നൈയിൽ നിന്നും ഇരുമ്പനത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ സഞ്ചരിച്ചിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ ടാങ്കർ പിന്നിലിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ ടാങ്കറിന്റെ മുൻഭാഗം തകർന്നെങ്കിലും അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് പോലീസ് അറിയിച്ചു.
രാവിലെ എട്ടുമണിയോടെ ടാങ്കർ സംഭവസ്ഥലത്തുനിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും, 300 മീറ്റർ മുന്നോട്ട് പോയ ശേഷം ടിവി സെന്റർ ജംഗ്ഷന് സമീപത്തുവെച്ച് വീണ്ടും തകരാറിലാവുകയായിരുന്നു. ഇതോടെ വള്ളത്തോൾ ജംഗ്ഷൻ വരെയും ചിത്രപ്പുഴ പാലം വരെയും കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.
തുടർന്ന് കെഎംആർഎല്ലിന്റെ (KMRL) വലിയ വാഹനം എത്തിച്ച് വടം കെട്ടി വലിച്ചു നീക്കാൻ ശ്രമിച്ചെങ്കിലും, പ്രത്യേക സാമ്പത്തിക മേഖലാ ഓഫീസിന് (SEZ) മുന്നിൽ വെച്ച് വടം പൊട്ടി ലോറി വീണ്ടും റോഡിൽ കുടുങ്ങി. ഇത് ഗതാഗത തടസ്സം കൂടുതൽ രൂക്ഷമാക്കി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ലോറി അവിടെനിന്ന് നീക്കം ചെയ്ത് ഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Categories
Recent Posts
Tags