ബാഗ്ലൂരിൽ മതിലിടിഞ്ഞ് വീണ് അപകടം രണ്ട് പേർ മരിച്ചു.

ബാഗ്ലൂരിൽ മതിലിടിഞ്ഞ് വീണ് അപകടം രണ്ട് പേർ മരിച്ചു.

പിറവം
ബാഗ്ലൂരിൽ മതിൽ ഇടിഞ്ഞു വീണ് കുടുംബശ്രീ അമൃതം പൊടി നിർമ്മാണ കമ്പനിയിൽ നിന്നും വിനോദയാത്ര പോയ രണ്ട് പേർ മരിച്ചു. മൂന്നു പേർക്ക് പരുക്ക്

രാമമംഗലം കിഴുമുറി തെക്കേ ഇറമ്പിൽ രഘുവിൻ്റെ ഭാര്യ സ്മിത (50) രാമമംഗലം ആശുപത്രിപ്പടി മനയ്ക്കക്കുടിയിൽ ലത (49) എന്നിവരാണ് മരിച്ചത്.രാമമംഗലം സ്വദേശികളായ മായ മണികണ്ടൻ, പ്രീതി, സിജി എന്നിവർക്കാണ് പരുക്ക്.ഇവരുടെ പരുക്ക് ഗുരുതരമല്ല.
ബുധൻ രാവിലെ നെടുമ്പാശേരിയിൽ നിന്നും വിമാനമാർഗം 56 പേരടങ്ങുന്ന ‘ സംഘമാണ് ബാഗ്ലൂരിൽ വിനോദയാത്രക്ക് എത്തിയത്.കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്.
ബുധൻ വൈകിട്ട് പെയ്ത കനത്ത മഴക്കിടയിലാണ് അപകടം നടന്നത്. ഷോപ്പിങ്ങിനായി സംഘം വിവിധ ഭാഗങ്ങളിലായിരുന്നു. രാമമംഗലം സ്വദേശികളായ അഞ്ചു പേർ ഒരു ഗ്രൂപ്പായാണ് സാധനങ്ങൾ വാങ്ങാനായി പോയത്.ഇവർ മഴയത്ത് കയറി നിന്ന ഭാഗത്തെ ഉയർന്ന ഭിത്തി തകർന്നു വീണാണ് അപകടം

Leave a Reply

Your email address will not be published. Required fields are marked *