കൊച്ചിയിലെ പീഡന ശ്രമം: ഒളിവിൽ പോയ അരൂർ സ്വദേശി സഞ്ജയ്ക്ക് വല വിരിച്ച് പൊലീസ്

കൊച്ചി: കൊച്ചി നഗരത്തില്‍ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ മുഖ്യപ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി .അരൂർ സ്വദേശി സഞ്ജയാണ് ഒളിവില്‍ പോയത്. നഗരത്തില്‍ കാലങ്ങളായി പൂട്ടികിടക്കുന്ന ഫോട്ടലില്‍ വച്ചാണ് യുവതി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ രണ്ട് പേർ നേരത്തെ പിടിയിലായിരുന്നു. കൊല്ലം പരവൂർ സ്വദേശി രാഹുല്‍, തിരുവനന്തപുരം സ്വദേശി ഡാനിഷ് എന്നീ രണ്ട് പ്രതികളാണ് നേരത്തെ പിടിയിലായത്.മദ്യലഹരിയിലായിരുന്ന പ്രതികള്‍ റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നില്‍ക്കുകയായിരുന്ന യുവതിയെയും സുഹൃത്തിനെയും വളയുകയായിരുന്നു. സുഹൃത്തിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി മാറ്റിനിർത്തിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്യാനായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍, യുവതി കുതറി ഓടി രക്ഷപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *